നീ എന്നോടു പറഞ്ഞത്
ഇന്നലെ സത്യമായി...
സൗഹൃദത്തിന്റെ മായാച്ചരട്
പൊട്ടാതെ നിന്നപ്പോഴും
ഫോണ്‍ വിളികള്‍ നമുക്ക് അന്യമായിരുന്നു
വര്‍ഷങ്ങള്‍ നമുക്കിടയില്‍ വേലി തീര്‍ത്തില്ല
കാലം ബന്ധത്തിന് തടസ്സവുമായില്ല
പക്ഷെ, അന്ന് എന്തിനാണെനിക്ക്
വിളിക്കാന്‍ തോന്നിയത്?
ആറുമാസങ്ങള്‍ക്കുമുമ്പ്..
ഏതോ ഒരു വെളിപാടില്‍
ഞാനന്ന് നിന്നെ വിളിച്ചുമറുതലയില്‍ നിന്റെ ശബ്ദം
എന്നെ സന്തോഷിപ്പിച്ചു...
നമ്മള്‍ കരച്ചിലും ചിരിയും പങ്കുവെച്ചു...
'ഞാന്‍ നിനക്കുമുമ്പെ മരിക്കുംഅപ്പോള്‍ നീയെന്നെ ശരിക്കും ഓര്‍ക്കും"
അവള്‍ കളിയായി പറഞ്ഞിരുന്നു
ഒടുവില്‍ ഇന്നലെ,
പത്രത്താളില്‍ നിറചിരിയോടെയുള്ള
നിന്റെ ജീവനുള്ള ചിത്രത്തിലേയ്‌ക്ക്
മരവിച്ച മനസ്സോടെ ഞാന്‍ നോക്കിനിന്നു...
ലോറിയും ബസ്സും റോഡുമെല്ലാംമനസ്സില്‍ മിന്നി മാഞ്ഞു
നിന്റെ കുഞ്ഞുങ്ങളുടെ കരയുന്ന മുഖം
നിന്റെ പ്രാണപ്രിയന്റെ നിസ്സഹായാവസ്ഥവയ്യ...
സൗഹൃദത്തിന്റെ മായാച്ചരട്
പൊട്ടാതെ നിന്നപ്പോഴും
ഫോണ്‍ വിളികള്‍ നമുക്ക് അന്യമായിരുന്നു
വര്‍ഷങ്ങള്‍ നമുക്കിടയില്‍ വേലി തീര്‍ത്തില്ല
കാലം ബന്ധത്തിന് തടസ്സവുമായില്ല
പക്ഷെ, അന്ന് എന്തിനാണെനിക്ക്
വിളിക്കാന്‍ തോന്നിയത്?
ആറുമാസങ്ങള്‍ക്കുമുമ്പ്..
ഏതോ ഒരു വെളിപാടില്‍
ഞാനന്ന് നിന്നെ വിളിച്ചുമറുതലയില്‍ നിന്റെ ശബ്ദം
എന്നെ സന്തോഷിപ്പിച്ചു...
നമ്മള്‍ കരച്ചിലും ചിരിയും പങ്കുവെച്ചു...
'ഞാന്‍ നിനക്കുമുമ്പെ മരിക്കുംഅപ്പോള്‍ നീയെന്നെ ശരിക്കും ഓര്‍ക്കും"
അവള്‍ കളിയായി പറഞ്ഞിരുന്നു
ഒടുവില്‍ ഇന്നലെ,
പത്രത്താളില്‍ നിറചിരിയോടെയുള്ള
നിന്റെ ജീവനുള്ള ചിത്രത്തിലേയ്‌ക്ക്
മരവിച്ച മനസ്സോടെ ഞാന്‍ നോക്കിനിന്നു...
ലോറിയും ബസ്സും റോഡുമെല്ലാംമനസ്സില്‍ മിന്നി മാഞ്ഞു
നിന്റെ കുഞ്ഞുങ്ങളുടെ കരയുന്ന മുഖം
നിന്റെ പ്രാണപ്രിയന്റെ നിസ്സഹായാവസ്ഥവയ്യ...
അതെനിക്കോര്‍ക്കണ്ട!!!!!!!!!!
നീ അവിടെത്തന്നെയുണ്ട്...
എന്നെങ്കിലും ഞാന്‍ വിളിക്കുമ്പോള്‍
നീ അവിടെത്തന്നെയുണ്ട്...
എന്നെങ്കിലും ഞാന്‍ വിളിക്കുമ്പോള്‍
മറുതലയ്‌ക്കല്‍ വീണ്ടും ചിരിയുടെ
അലതീര്‍ക്കാന്‍....
സൗഹൃദത്തിന്റെ മായാവലയം തീര്‍ക്കാന്‍..
എന്റെ കണ്ണീരില്‍ ചിരിക്കുന്ന നിന്‍മുഖം
എന്റെ സ്വപനങ്ങളില്‍ കേള്‍ക്കുന്നു നിന്‍ സ്വരം
എന്തിനെന്‍ ഹൃദയം കവര്‍ന്നെടുത്തൂ നീ
എന്തിനെന്‍ അകതാരില്‍ ആഴ്‌ന്നിറങ്ങി?????????????????
അലതീര്‍ക്കാന്‍....
സൗഹൃദത്തിന്റെ മായാവലയം തീര്‍ക്കാന്‍..
എന്റെ കണ്ണീരില്‍ ചിരിക്കുന്ന നിന്‍മുഖം
എന്റെ സ്വപനങ്ങളില്‍ കേള്‍ക്കുന്നു നിന്‍ സ്വരം
എന്തിനെന്‍ ഹൃദയം കവര്‍ന്നെടുത്തൂ നീ
എന്തിനെന്‍ അകതാരില്‍ ആഴ്‌ന്നിറങ്ങി?????????????????
6 comments:
സൌഹൃദങ്ങള്‍ ഒരു വരദാനമാണ്. അപ്പോള്‍ അത് നഷ്ടപ്പെടുന്നതിന്റെ വേദന പറഞ്ഞറിയിയ്ക്കാന്‍ സാധിച്ചെന്നു വരില്ല.
സൗഹൃദത്തിന്റെ മായാച്ചരട്
പൊട്ടാതെ നിന്നപ്പോഴും
ഫോണ്‍ വിളികള്‍ നമുക്ക് അന്യമായിരുന്നു
വര്‍ഷങ്ങള്‍ നമുക്കിടയില്‍ വേലി തീര്‍ത്തില്ല
കാലം ബന്ധത്തിന് തടസ്സവുമായില്ല
എനിക്കും ഉണ്ട് ഇത് പോലെ ചില സുഹൃത് ബന്ധങ്ങള്‍ എവിടെയോ എവിടെയോ ജീവിച്ചിരിക്കുന്നു എന്ന ഒരു ഓര്മ മാത്രം മതി മനസ്സിന് ഒരു സുഖം തരാന്‍. അപ്പൊ അതും ഇല്ലാതെ പോയാലോ...?
ഇവിടെ എത്താന്‍ വൈകിയോ എന്ന ഒരു തോന്നല്‍.. :)
ശരിയാണ് . സൗഹൃദത്തിന്റെ മായാച്ചരടുകളെ ബന്ധിക്കുന്നത് കാലമല്ല. യാമങ്ങള്‍ നീളുന്ന ഫോണ്‍കോളുകളല്ല. കൃത്യമായി വരുന്ന ആശംസാ കാര്‍ഡുകളുമല്ല. പകരം എന്നെങ്കിലുമൊരിക്കല്‍ വേര്‍പെടുമ്പോഴുണ്ടാകുന്ന അനന്തമായ സങ്കടത്തിന്റെ തന്മാത്രകളാണ് സൗഹൃദത്തിന്റെ മൂലകം. എഴുത്ത് നന്നായിരിക്കുന്നു.
സത്യം...
സൗഹൃദത്തിലെ മുറിവ്..
കാലം അതില്‍ മരുന്നുവെക്കുമെങ്കിലും
ആ പാട് അതുപോലെ കിടക്കും..
മനസ്സില്‍ നീറുന്ന നോവായി..
ഇനി ഓര്‍മകള്‍ മാത്രം..
സുഖമുള്ള..നനവുള്ള ഓര്‍മ്മകള്‍..
നന്ദി ശ്രീ, അരങ്ങ്..
രാധേ..സ്വാഗതം..സന്തോഷപൂര്‍വ്വം
മായാത്ത സൌഹ്രുദത്തിന്റെ ഓർമ്മയ്ക്ക് ഒരു പനിനീർപ്പൂവ്..
നല്ല വരികൾ.
നല്ല കവിത ..നഷ്ട്ടപ്പെടുന്ന സൌഹൃതത്തിന്റെ മൂല്യം വളരെ വലുതാണ് മോളെ ...
Post a Comment