കുഞ്ഞുനാളില്‍ വാശിപിടിച്ചപ്പോള്‍,
അലറിക്കരഞ്ഞപ്പോള്‍
അരികിലെത്തിയ സാന്ത്വനം..
വഴക്കുപറഞ്ഞ വാക്കിനുമേല്‍
ഉറക്കത്തിന്റെ നീലവിരിപ്പില്‍
ഹൃദയം മണക്കുന്ന മൃദുചുംബനം....
കൗമാരത്തിലെ ആകുലതകളില്‍
സൗഹൃദത്തിന്റെ പൊന്‍തൂവലാല്‍
ഹൃദയം പകുത്തവള്‍..
തോല്‍വികളില്‍ തണലായ്
വിജയത്തിന്‍ തിളക്കമായ്
ഇഷ്ടങ്ങള്‍ക്ക് കൂട്ടായ്
നിശ്ചയത്തിന്‍ ദൃഢതയായ്...
ജീവിതത്തിന്റെ ബാലന്‍സ്‌ഷീറ്റില്‍
അമ്മയെ മറക്കുന്നതെന്തേ നമ്മള്‍??
ആ സ്‌നേഹത്തിനായി ഒരു ദിനം
കൊട്ടിഘോഷിക്കുന്നതെന്തേ നമ്മള്‍??
അമ്മയെ ഓര്‍ക്കാന്‍ ഒരുദിനം...
കാലം ഇങ്ങനെയും കുസൃതി കാണിക്കുമെന്നോര്‍ത്തില്ല!!!!
4 comments:
തോല്‍വികളില്‍ തണലായ്
വിജയത്തിന്‍ തിളക്കമായ്
ഇഷ്ടങ്ങള്‍ക്ക് കൂട്ടായ്
നിശ്ചയത്തിന്‍ ദൃഢതയായ്...
ithanu AMMA
Mother lives inside your laughter and she's crystallized in every tear drop!
post nannayi
"ജീവിതത്തിന്റെ ബാലന്‍സ്‌ഷീറ്റില്‍
അമ്മയെ മറക്കുന്നതെന്തേ നമ്മള്‍??"
അതെ, ചിറക് മുളച്ച് പറക്കാനാവുമ്പോള്‍ നാം അവരെ മറക്കുന്നു, അല്ല അവഗനയുടെ കാണാക്കയത്തിലേക്ക് തള്ളിയിടുന്നു. ഇതണ് ഇന്നിന്റെ ദുരന്തം.
മാതവിന്റെ സ്നേഹ വാത്സല്യവും അവരോടുള്ള കടപ്പാടുകളും മറക്കാതിരിക്കുക നാം.
അമ്മ, എത്രമറന്നാലും എത്ര മറക്കാന്‍ ശ്രമിച്ചാലും കഴിയാത്തതാണ് ആ ബന്ധം. മറന്നൂ എന്ന് വെറുംവാക്കുപറയുമ്പോഴും ഒരുവിങ്ങലായ് മനസ്സില്‍ നിറയുന്ന സ്നേഹമാണ് അമ്മ. മറക്കില്ല, മറക്കാന്‍ കഴിയില്ല അമ്മയെ എനിക്കും നിനക്കും ഈ ലോകത്തിനും.
ഏന്തു ശക്തിയാണാ ബന്ധത്തിന്! ഉമ്മാ....ഓര്‍മ്മകള്‍ക്കെന്തു സുഗനദം...!!
Post a Comment