Monday, November 21, 2011

(ഗുലാം അലിയുടെ Qaiser-ul-Jafari എന്ന ഗസലില്‍നിന്ന് പ്രചോദനം... കോപ്പി എന്നും വിളിക്കാം...)


സഞ്ചാരിയായെത്തി ഞാന്‍ നിന്റെ വീഥിയില്‍

ഒരു തവണ മാത്രമായ് ആ മുഖം കാണുവാന്‍

പിരിയുന്നതിന്‍മുമ്പ് ഒരുനോക്കുകാണുവാന്‍

അലിവാര്‍ന്നൊരനുവാദമേകുക പ്രിയതമേ.....



എന്റെ കണ്‍ പീലികള്‍ അലങ്കരിച്ചിരിക്കുന്നു ഞാന്‍്

കണ്ണുനീരാകുന്ന മിന്നാമിനുങ്ങിനാല്‍

അശ്രുക്കളാല്‍ ഒരു പേമാരി പെയ്യിക്കാന്‍

ഇനിയെങ്കിലും എനിക്കവസരം നല്‍കു നീ....



മറക്കുവാനായി മാത്രം എന്നാകില്‍

സ്‌നേഹിച്ചു വഞ്ചിച്ചതെന്തിനു മല്‍സഖീ

ഇനിയും പിറക്കാത്ത ചോദ്യങ്ങള്‍ക്കുത്തരം

നല്‍കുവാനായി നീ അവസരം നല്‍കുക...



ലക്ഷ്യവും ദിശകളുമറിയാതെ ഉഴലുന്നു

നിന്നെയും തേടി ഞാന്‍ അറിയാത്ത വീഥിയില്‍

നിന്നെ പിരിഞ്ഞുഞാന്‍ പുലരുന്നതുവരെ

എങ്ങിനെ ജീവിക്കുമെന്നും പറക നീ..



പ്രണയത്തിന്‍ വേദന കുത്തുന്ന രാത്രിയില്‍

വിറകൊള്ളുമെന്‍ അധര ജല്പന്‍ കേള്‍ക്ക നീ..

എന്റെ സ്വപ്‌നങ്ങള്‍തന്‍ സങ്കല്‍പപേടകം

നിന്‍മുന്നില്‍ അര്‍പ്പിക്കാന്‍ അവസരം നല്‍കു നീ...

12 comments:

വെള്ളരി പ്രാവ് said...

നന്ദി..നന്മകള്‍:)))

mayflowers said...

കവിതയെപ്പറ്റി അഭിപ്രായം പറയാന്‍ ഞാനാരുമല്ല.
പക്ഷെ,പ്രൊഫൈല്‍ ചിത്രം വല്ലാതെ ആകര്‍ഷിച്ചു.വിദ്യാ സിന്‍ഹയും,അമോല്‍ പലേക്കറും അഭിനയിച്ച രജനീഗന്ധ ഓര്‍ത്തു പോയി.
ഭാവുകങ്ങള്‍.

ഒറ്റയാന്‍ said...

രജനീഗന്ധീ,

കവിത കൊള്ളാം.

തികഞ്ഞ അപകര്‍ഷതാബോധം ഈ വരികളില്‍ പലയിടത്തും കാണാം.

ഒരുപാടു വായിക്കുക.....
ഇനിയും കൂടുതല്‍ എഴുതാന്‍ ആശംസകള്‍ നേരുന്നു.

വീകെ said...

കവിത എനിക്കശേഷം വശമില്ല...
പിന്നെയല്ലെ ഗസൽ..!!
ആശംസകൾ...

Unknown said...

ഇത് എന്റെ കവിതയല്ല...
ഗസലിന് ഒരു പരിഭാഷ കൊടുത്തു എന്നുമാത്രം...
ജോലിത്തിരക്കിനിടയിലെ ചെറിയ വട്ട്...
അഭിപ്രായം പറഞ്ഞ എല്ലാര്‍ക്കും നന്ദി...

kanakkoor said...

Nice poem. dont call it copy. u can use idea.. but some words used are not beautiful. eg. ഒരു തവണ മാത്രമായ് ..., എനിക്കവസരം...,

Anil cheleri kumaran said...

ലക്ഷ്യവും ദിശകളുമറിയാതെ ഉഴലുന്നു
നിന്നെയും തേടി ഞാന്‍ അറിയാത്ത വീഥിയില്‍
നിന്നെ പിരിഞ്ഞുഞാന്‍ പുലരുന്നതുവരെ
എങ്ങിനെ ജീവിക്കുമെന്നും പറക നീ..

:)

Unknown said...

:)
നല്ല നല്ല പ്രണയഗീതകങ്ങള്‍ ബ്ലോഗിലും വരുന്നുണ്ട്, പക്ഷെ, പ്രണയഗീതമെന്ന് കരുതി വമ്പന്മാര്‍ പലരും മുഖം തിരിക്കയാണ് പതിവ്.

kochumol(കുങ്കുമം) said...

കൊള്ളാം നല്ല കവിത....

anupama said...

പ്രിയപ്പെട്ട രാജനീഗന്ധീ,
ഒരു പാട് ഇഷ്ടമുള്ള പൂവാണിത്!
ഹൃദ്യമായ കവിത! വരികള്‍ മനസ്സില്‍ വല്ലാതെ വിഷമമുണ്ടാക്കുന്നു.
നൊമ്പരം ഉണര്‍ത്തുന്ന വാക്കുകള്‍!
ആശംസകള്‍!
സസ്നേഹം,
അനു

Manu said...

ഇഷ്ടായീ.....

ഇനിയും വരും..

മനു..

Unknown said...

mehdi hassan ന്റെ ഗസലുകള്‍ കേട്ടിട്ടുണ്ടോ? :)