Monday, July 26, 2010

നിനക്കായ്..


എങ്ങനെയോ വന്നുചേര്‍ന്ന സൗഹൃദം
ഒരു സ്വപ്‌നം പോലെ........
ഏതോ കോണില്‍വെച്ച് കണ്ടുപിരിഞ്ഞവര്‍
ഓര്‍മകള്‍ മാത്രമായിരുന്നു ബാക്കി..
അതും നേര്‍ത്ത മൂടലാല്‍ മറഞ്ഞ ഓര്‍മ്മകള്‍!!

എങ്കിലും നീ തേടിയെത്തി...
ഓര്‍മകള്‍ക്ക് നിറം നല്‍കാന്‍..
നിന്റെ ഓര്‍മകള്‍ എത്ര ശക്തമാണ്...
അസൂയ തോന്നുന്നു നിന്നോട്........

സൗഹൃദത്തിന്റെ അതിര്‍വരമ്പുകള്‍ (കപടം)
ലംഘിക്കുവെന്ന തോന്നലില്‍ഒരു
പൂര്‍ണ്ണവിരാമമിട്ടിരുന്ന ബന്ധം.

വര്‍ഷങ്ങള്‍ക്കപ്പുറം, കൃത്യമായി
ഒരു വ്യാഴവട്ടക്കാലത്തിനുശേഷം
ആ വിരാമത്തെ അര്‍ധോക്തിയില്‍നിര്‍ത്തി
നീ അമര്‍ത്തിച്ചിരിക്കുന്നു...

ഇപ്പോള്‍ എല്ലാം തെളിഞ്ഞുവരുന്നു
ആ മൈതാനവും കാല്‍വെയ്പുകളും
നോട്ടവും ചിരിയും തമാശകളുമെല്ലാം...
അതില്‍ നേര്‍ത്ത ചിത്രമായി നീയും...

കാലം മാറി, ചിന്തയ്‌ക്കൊപ്പം
നീയും ഞാനും മാറി
എങ്കിലും ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ നീയെത്തി...
അത്ഭുതംപോലെ..

ഒരിക്കലും മായ്ക്കാനാവാത്ത സൗഹൃദമായി
എന്റെ മനസ്സില്‍ സ്‌നേഹം കോരിയിട്ടുവന്ന
പ്രിയസുഹൃത്തേ...നന്ദി...ഒരുപാട് നന്ദി..